തീര്‍ഥാടകര്‍ക്ക് മക്കയില്‍ നിന്നും സന്തോഷവാര്‍ത്ത

ഹജ്ജ് തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് നല്‍കിയതായി മക്ക പാര്‍പ്പിട സമിതി അറിയിച്ചു. പതിനേഴു ലക്ഷത്തിലധികം കെട്ടിടങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്.അഞ്ചര ലക്ഷത്തോളം വിദേശ തീര്‍ഥാടകര്‍ ഇതുവരെ സൗദിയിലെത്തി. കപ്പല്‍ മാര്‍ഗമുള്ള തീര്‍ഥാടകരാണ് വന്നതില്‍ അധികവും.

ഹജ്ജ് തീര്‍ഥാടകാര്‍ക്ക് താമസിക്കാനായി പുതുതായി 144 കെട്ടിടങ്ങള്‍ക്ക് മക്കയിലെ ഹജ്ജ് പാര്‍പ്പിട സമിതി ലൈസന്‍സ് അനുവദിച്ചു. ഇതുപ്രകാരം 19544 റൂമികളിലായി 85801 തീര്‍ഥാടകര്‍ക്ക് കൂടി താമസ സൗകര്യം ലഭിക്കും. ഇതോടെ മക്കയില്‍ ഇതുവരെ 3832 കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് അനുവദിച്ചു. 3,59,084റൂമികളിലായി 17,11,046 തീര്‍ഥാടകര്‍ക്ക് ഈ കെട്ടിടങ്ങളില്‍ താമസിക്കാം. ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുള്ളത് അസീസിയ ഭാഗത്താണ്. 1721 കെട്ടിടങ്ങളിലായി 8,48,704 തീര്‍ഥാടകര്‍ക്ക് ഇവിടെ താമസിക്കാം. ഇന്ത്യയില്‍ നിന്നുള്ള ഒരു ലക്ഷത്തിലേറെ തീര്‍ഥാടകര്‍ താമസിക്കുന്നത് അസീസിയയിലാണ്.

SHARE