CinemaLatest NewsMovie SongsEntertainmentKollywood

തമിഴ് സിനിമയിലെ ‘ചിന്ന തലൈവി’യാണോ ഓവിയ?

തമിഴകത്തെ താരമായി മാറിയിരിക്കുകയാണ് മലയാളി നടി ഓവിയ. സിനിമയിലെത്തിയിട്ട് പത്ത് വര്‍ഷമായെങ്കിലും ശ്രദ്ധിക്കപ്പെടുന്ന ഒരു കഥാപാത്രവും മലയാളത്തില്‍ ഇതുവരെ ഓവിയയെ തേടിയെത്തിയിട്ടില്ല. എന്നാല്‍ കമല്‍ഹാസന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥിയായതോടെ ഓവിയ ഹിറ്റായി മാറി. ആരാധക പിന്തുണ നേടി ഷോയില്‍ താരമായി മാറിയ ഓവിയ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഷോയില്‍ നിന്ന് സ്വയം പുറത്തുപോവുകയും ചെയ്തു. ഷോയില്‍ അത്ഭുതാവഹമായ ജനപ്രീതിയാണ് ഓവിയക്ക് ഉണ്ടായിരുന്നത്. ഓവിയയെ പിന്തുണച്ചുകൊണ്ടുള്ള ഹാഷ് ടാഗുകളുടെ പ്രളയമായിരുന്നു സമൂഹ മാധ്യമങ്ങളില്‍. ഏറെ നാടകീയമായിരുന്നു ഷോയില്‍ ഓവിയയുടെ ദിനങ്ങള്‍. സെറ്റിലെ നീന്തല്‍ക്കുളത്തില്‍ എടുത്തു ചാടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചാണ് താരം ഷോ വിട്ടത്. കടുത്ത മാനസിക സമ്മര്‍ദമുണ്ടെന്നും ഷോയിലെ മറ്റൊരു മത്സരാര്‍ഥിയായ ആരവിനോട് തനിക്ക് കടുത്ത പ്രണയം ആണെന്നും അത് നിയന്ത്രിക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഷോ വിട്ടതെന്നും ഓവിയ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഓവിയ പുറത്തു പോയതിനു ശേഷം ഷോയുടെ റേറ്റിംഗ് കുത്തനെ കുറഞ്ഞു. അതുകൊണ്ടുതന്നെ ഓവിയയെ തിരിച്ചു വിളിക്കാന്‍ ചാനല്‍ നിര്‍ബന്ധിതരായി. വന്‍ പ്രതിഫലത്തിലാണ് ചാനല്‍ ഓവിയയെ തിരികെ വിളിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓവിയയെ തേടി നിരവധി സംവിധായകരാണ് ഇപ്പോള്‍ രംഗത്തുവരുന്നത്. തന്റെ പുതിയ ചിത്രത്തില്‍ ഓവിയയെ നായികയാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സംവിധായകന്‍ സിഎസ് അമുദന്‍. എന്നാല്‍ താന്‍ എത്ര വിളിച്ചിട്ടും ഓവിയയെ ഫോണില്‍ കിട്ടുന്നില്ലെന്നാണ് സംവിധായകന്റെ പരാതി. തുടര്‍ന്ന് സംവിധായകന്‍ ആരാധകരോട് സഹായം അഭ്യര്‍ഥിച്ചു.

”ആരാധകരെ, നിങ്ങളുടെ തലൈവിയോട് ആ ഫോണൊന്ന് സ്വിച്ച്‌ ഓണ്‍ ചെയ്യാന്‍ പറയൂ”- അമുദന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button