CricketLatest NewsNewsSports

പരമ്പര തൂത്തുവാരി ശ്രീലങ്കയിൽ ചരിത്ര നേട്ടവുമായി ടീം ഇന്ത്യ

പല്ലേക്കലെ: പല്ലേക്കലെയില്‍ നടന്ന മൂന്നാമത്തേയും അവസാനത്തേയും ക്രിക്കറ്റ് ടെസ്റ്റിലും ജയം സ്വന്തമാക്കി ടീം ഇന്ത്യ. ഇതോടെ ലങ്കന്‍ മണ്ണില്‍ ആദ്യമായി സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടുന്നുവെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇന്നിംഗ്സിനും 171 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ വിജയം. ഇതിന് മുമ്പ് 1994ല്‍ ഇന്ത്യയിലാണ് ലങ്കക്കെതിരെ ഇന്ത്യ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര നേടിയത്.

ഒന്നിന് 19 എന്ന നിലയില്‍ രണ്ടാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ലങ്ക മൂന്നാം ദിനം ചായക്ക് ശേഷം 181 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിലും കൂട്ടത്തകർച്ചയായിരുന്നു ലങ്കയെ കാത്തിരുന്നത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ചന്ദിമാലും മാത്യൂസും ചേര്‍ത്ത 69 റണ്‍സാണ് സ്‌കോര്‍ 100 കടക്കാന്‍ സഹായിച്ചത്. മധ്യനിരയില്‍ ചന്ദിമാല്‍ (36), മാത്യൂസ് (35), ഡിക്‌വെല്ല (41) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും തോൽവി ഒഴിവാക്കാനായില്ല. നാലുവിക്കറ്റുകള്‍ വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ലങ്കയെ തകര്‍ത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button