Latest NewsNewsGulf

രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീട് ശൈഖ് മുഹമ്മദ് സന്ദര്‍ശിച്ചു

അബുദാബി: രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീടുകള്‍ യു.എ.ഇ.സായുധസേനാ ഉപസര്‍വ്വ സൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സന്ദര്‍ശിച്ചു. യെമെനില്‍ സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കവെ രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ വീടുകളിലാണ് ശൈഖ് മുഹമ്മദ് സന്ദര്‍ശനം നടത്തിയത്. സൈനികരുടെ വീട് സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് അനുശോചനം അറിയിച്ചു.

രക്തസാക്ഷികളായ അല്‍ ഐന്‍ സ്വദേശിയായ ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍ ബലോഷി, റാസ് അല്‍ ഖൈമ സ്വദേശിയായ ഫസ്റ്റ് ലെഫ്. പൈലറ്റ് ജാസിം സലേഹ് അല്‍ സാബി, ഫുജൈറയില്‍ നിന്നുള്ള വാറണ്ട് ഓഫീസര്‍ മുഹമ്മദ് സായിദ് അല്‍ ഹസ്സാനി, അജ്മാനില്‍ നിന്നുള്ള വാറണ്ട് ഓഫീസര്‍ സമീര്‍ മുഹമ്മദ് മുറാദ് അബൂബക്കര്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശൈഖ് മുഹമ്മദ് പ്രാര്‍ഥനകളില്‍ പങ്കെടുത്തു.

സൈനികരുടെ വൃദ്ധ മാതാപിതാക്കളെയും കുരുന്നുകളെയും ബന്ധുക്കളെയും ശൈഖ് മുഹമ്മദ് സമാശ്വസിപ്പിച്ചു. സൈനികരുടെ ഓര്‍മ്മകള്‍ രാജ്യം എന്നും നെഞ്ചിലേറ്റുമെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button