Latest NewsGulf

ദുബായിൽനിന്നെത്തിയ മലയാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു ; ദുബായിൽനിന്നെത്തിയ മലയാളിക്ക് ദാരുണാന്ത്യം. പയ്യോളി അയനിക്കാട് കൊളാവി പാലം പുത്തൻപുരയിൽ രാജന്റെ മകൻ രാജേഷ് (44) തളർന്നു വീണ് മരിക്കുകയായിരുന്നു. ദുബായിൽ നിന്നും ശനിയാഴ്ച ബെംഗളൂരുവിൽ എത്തിയ രാജേഷ് ബിസിനസ് ആവശ്യത്തിനായി ശാന്തിനഗറിലെ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കു ഭക്ഷണം കഴിച്ചശേഷം തളർന്നു വീണ ഇയാളെ ഹോട്ടൽ ജീവനക്കാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഇരുപതു വർഷമായി ദുബായിൽ ബിസിനസ് നടത്തുന്ന രാജേഷ് അവധിക്കു നാട്ടിലെത്തിയ ഭാര്യയെയും കുട്ടികളെയും തിരിച്ച് തിരിച്ചുകൊണ്ടുപോകാൻ വേണ്ടി കഴിഞ്ഞ ദിവസം വീട്ടിലെത്താൻ ഇരിക്കെയാണ് മരണപ്പെട്ടത്. ഗവ. വിക്ടോറിയ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഭാര്യ: ശ്രുതി. മക്കൾ: ഇന്ദ്രജിത്ത്, ഇതിഹാസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button