Latest NewsInternational

തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്‍കി യുവതി.

അബുദാബി: തൊഴിലിടത്ത് നിന്നും 13 മില്യണ്‍ ദിര്‍ഹം മോഷ്ടിച്ച് കാമുകന് നല്‍കി യുവതി. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കിയ യുവാവിനാണ് 33 കാരിയായ യുവതി പണം മോഷ്ടിച്ച് നല്‍കിയത്. ഒരു ബാങ്കിംങ്ങ് സ്ഥാപനത്തിലെ അക്കൗണ്ട്‌സ് മേധാവിയായ യുവതി തന്റെ ഉദ്യോഗം ദുരുപയോഗം ചെയ്ത് ബാങ്കില്‍ നിന്നും പണം തട്ടിയതായി അബുദാബി പ്രത്യേക ക്രിമിനല്‍ കോടതി കണ്ടെത്തി.
 
തട്ടിയെടുത്ത തുക ജിസിസി രാജ്യത്തുനിന്നുള്ള 26 കാരനായ കാമുകന്റെ ആവശ്യങ്ങള്‍ക്കായി യുവതി നല്‍കിയതായി തെളിവുകള്‍ കോടതിക്ക് ലഭിച്ചിട്ടുണ്ട്. യുവാവിന്റെ ബാങ്ക് ലോണുകള്‍ അടച്ചുതീര്‍ക്കാനും, വിലപിടിപ്പുള്ള ആഢംബര കാറുകള്‍ വാങ്ങാനും, ആഢംബര വസ്തുക്കള്‍ വാങ്ങാനുമെല്ലാം ഈ തുക യുവതി ചിലവാക്കി. യുവാവ് വേറെ കല്യാണം കഴിച്ചിട്ടുണ്ടെന്നും, ഈ യുവതിയെ പറഞ്ഞു പറ്റിക്കുകയായിരുന്നെന്നും കോടതി വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button