Latest NewsKeralaNewsNews StoryReader's Corner

22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ പുറത്തെടുത്ത ഇരട്ടകള്‍ ജീവിതത്തിലേക്ക്; ഇത് ഇന്ത്യന്‍ റെക്കോര്‍ഡ്

കൊച്ചി: 22 ആഴ്ച പ്രായവും അരക്കിലോ തൂക്കവും മാത്രമുള്ളപ്പോള്‍ ഗര്‍ഭപാത്രത്തില്‍ നിന്ന് പുറത്തെടുത്ത ഇരട്ടകള്‍ തീവ്രപരിചരണത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അഞ്ചുമാസമാണ് ഇതിന് വേണ്ടി ചിലവഴിച്ചത്. ഇതോടെ ഗര്‍ഭപാത്രത്തില്‍ ഏറ്റവും കുറച്ചു ദിവസം ജീവിച്ച് ഭൂമിയിലേക്കു പിറന്നുവീഴുന്ന ഇരട്ടകളാവുകയാണ് എറണാകുളം സ്വദേശികളായ അനൂപ് നീലിമ ദമ്പതികളുടെ ഈ മിടുക്കരായ പെണ്‍കുഞ്ഞുങ്ങള്‍.

രണ്ടു വര്‍ഷമായി കുട്ടി ഉണ്ടാകാന്‍ വേണ്ടിയുള്ള ചികില്‍സയിലായിരുന്നു ദമ്പതികള്‍. ഗര്‍ഭം ധരിച്ച് ഇരുപതാമത്തെ ആഴ്ച തുടങ്ങി ആശുപത്രിവാസം. ഇതിനിടെ അമ്മയുടെ ആരോഗ്യസ്ഥിതിയും മോശമായാരുന്നു. 22 ആഴ്ചയും നാലുദിവസവും പ്രായമുള്ള കുഞ്ഞുങ്ങളെ പുറത്തെടുത്തത് ആലുവ രാജഗിരി ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് വിപി പൈലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 452, 505 ഗ്രാം വീതമായിരുന്നു കുഞ്ഞുങ്ങളുടെ തൂക്കം. നിയോനേറ്റോളജിസ്റ്റ് ഡോ.മധു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണു പിന്നീട് പരിചരണം ഏറ്റെടുത്തത്. അതിനു ശേഷം നൂറു ദിവസത്തോളം വെന്റിലേറ്ററിന്റെ സഹായം കൊടുത്തു. ശേഷം ആരോഗ്യം മെച്ചപ്പെട്ടതോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

എന്നാണു പൊതുതത്വം അനുസരിച്ച് ഗര്‍ഭപാത്രത്തില്‍ 24 ആഴ്ചയെങ്കിലും വളര്‍ന്ന കുഞ്ഞുങ്ങളെ മാത്രമേ പുറത്തെടുക്കാന്‍ ശ്രമിക്കാവൂ. മാസം തികയാതെയുള്ള ജനനത്തില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും കുറഞ്ഞ പ്രായം 23 ആഴ്ചയിലേതാണ്. കാനഡയില്‍ 21 ആഴ്ചയും നാലു ദിവസവും പ്രായമുള്ളപ്പോള്‍ ജനിച്ച ജെയിംസ് എര്‍ഗിന്‍ ഗില്ലാണു ലോകത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button