ചൈനയിലേക്കുള്ള അമേരിക്കയുടെ നീക്കം. രൂക്ഷ വിമര്‍ശനവുമായി പ്രതിനിധി.

ബെയ്ജിങ്ങ്: ചൈനയെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കത്തിൽ അമേരിക്കക്കെതിരെ രൂക്ഷ വിമർശനവുമായി ചൈനീസ് പ്രതിനിധി. ദക്ഷിണ ചൈന കടലിലെ യുഎസ് നിരീക്ഷണവും ദക്ഷിണ കൊറിയയിൽ അത്യാധുനിക മിസൈൽവേദ സംവിധാനം സ്ഥാപിക്കാനുള്ള നീക്കവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മോശമായി ബാധിക്കും. തായ്‍വാൻ പ്രശ്നത്തിൽ തെറ്റായ നീക്കമാണ് യുഎസ് നടത്തുന്നതെന്നും ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ വൈസ് ചെയർമാൻ ഫാൻ ചൻലോങ് അഭിപ്രായപ്പെട്ടു.

മിസൈൽ പ്രതിരോധ സംവിധാനമായ ‘താഡ്’ ചൈനയ്ക്ക് ചുറ്റും വിന്യസിക്കാനുള്ള അമേരിക്കയുടെ നീക്കം ശരിയല്ല. ഇത്തരം നടപടികൾ ഇരുസൈന്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെയും പരസ്പര വിശ്വാസത്തെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസ് ജോയിന്റ് ചീഫ്സ് ഒാഫ് സ്റ്റാഫ് ചെയർമാൻ ജോസഫ് ഡൻഫോർഡുമായുള്ള സംഭാഷണത്തിലാണ് ചൈനീസ് ഉദ്യോഗസ്ഥൻ നിലപാട് വ്യക്തമാക്കിയത്.

SHARE