NewsInternationalGulf

ഖത്തര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗദിയുടെ കാരുണ്യം

റിയാദ്: ഖത്തര്‍ പൗരന്മാരായ ഹാജിമാര്‍ക്ക് സൗദിയുടെ കാരുണ്യം. ഹജ്ജ് നടത്തനായി ഇവര്‍ക്ക് വേണ്ടി ദോഹയിലേക്ക് വിമാനം അയക്കാനും അതിര്‍ത്തി തുറന്നുനല്‍കാനും സൗദി അറേബ്യ തീരുമാനിച്ചു. ഓണ്‍ലൈന്‍ അനുമതിയില്ലാതെ ഖത്തര്‍ ഹാജിമാര്‍ക്ക് സല്‍വ അതിര്‍ത്തി വഴി കരമാര്‍ഗം സൗദിയിലേക്ക് പ്രവേശിക്കാനും അനുമതി നല്‍കി സല്‍മാന്‍ രാജാവാണ് ഉത്തരവിറക്കിയത്.ഖത്തര്‍ രാജകുടുംബത്തിലെ ശൈഖ് അബ്ദുള്ള ബിന്‍ അലി ആല്‍ഥാനി ഇന്നലെ ജിദ്ദയിലെത്തി സൗദി കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി ചര്‍ച്ച നടത്തിയതാണ് നിര്‍ണായക തീരുമാനത്തിനു കാരണമായത്. ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്ക് സൗദിയില്‍ എത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇതിനു ശേഷമാണ് സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പുറത്തിറങ്ങിയത്.

ഹജ്ജിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താതെ ഖത്തര്‍ പൗരന്മാര്‍ക് ഹജ്ജിനായി സല്‍വ അതിര്‍ത്തി വഴി സൗദിയിലേക്ക് പ്രവേശിക്കാം. ഇവര്‍ക്ക് ദമാം , അല്‍ ഹസ്സ വിമാനത്താവളങ്ങളില്‍ നിന്നും സൗജന്യമായി ജിദ്ദയിലേക്ക് യാത്ര ചെയ്യാം. ദോഹയില്‍ നിന്നും തീര്‍ഥാടകരെ ജിദ്ദയിലേക്ക് എത്തിക്കാന്‍ സൗദി എയര്‍ലൈന്‍സിന്റെ വിമാനം അയക്കാനും രാജാവ് നിര്‍ദേശിച്ചു. ഇതിന്റെ മുഴുവന്‍ ചെലവും സൗദി വഹിക്കും. ജിദ്ദയില്‍ എത്തിയ ശേഷം ഇവരെ രാജാവിന്റെ അതിഥികളായി പരിഗണിക്കും. ഹജ്ജ് ദിനങ്ങള്‍ അടുത്തതോടെ ഖത്തറില്‍ നിന്നുള്ള തീര്‍ഥാടകര്‍ എത്തുമോയെന്ന സംശയം നിലനില്‍ക്കയാണ് സൗദിയുടെ പ്രഖ്യാപനം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button