Latest NewsCinemaMollywoodMovie SongsEntertainment

‘അലിബി’യുമായി രാമൻ പിള്ള എത്തും – ദിലീപിന്റെ ജയിൽ മോചനം എളുപ്പം സാധ്യമായേക്കും

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്കായി ഹാജരായ വക്കീല്‍ സംഘത്തെ നയിച്ച അഭിഭാഷകനാണ് ബി.രാമന്‍പിള്ള. അദ്ദേഹമാണ് , നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനു വേണ്ടിയും കോടതില്‍ ഹാജരാകുന്നത്. ക്രിമിനല്‍ കേസുകളില്‍ ഗൂഡാലോചന തെളിയിക്കാനായി പ്രോസിക്യൂഷന്‍ തെളിവുകള്‍ നിരത്തുമ്പോള്‍, അതിനെ അപ്പാടെ എതിര്‍ത്തു കൊണ്ട് പ്രതിഭാഗം തികച്ചും വ്യത്യസ്തമായ രീതിയില്‍ വാദിച്ച് കോടതിയെ ബോധ്യപ്പെടുത്തുന്ന രക്ഷാമാര്‍ഗത്തെ നിയമരംഗത്ത് ‘അലിബി’ എന്നാണ് വിളിക്കുന്നത്. ടി.പി വധക്കേസില്‍ സിപിഎം നേതാവ് പി.മോഹനന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഗൂഡാലോചനയുടെ പേരില്‍ കേസുമായി ബന്ധിപ്പിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചപ്പോള്‍, ‘അലിബി’യുടെ സാധ്യതകള്‍ പൂര്‍ണ്ണമായും ഉപയോഗിച്ച് അഡ്വ രാമന്‍ പിള്ളയാണ് അവരെ പുറത്തിറക്കിയത്.

ടി.പി ചന്ദ്രശേഖറിന്റെ വധം നടന്ന സമയത്ത് പ്രതികള്‍ അതേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. അതു കാരണം അവര്‍ ആ കൊലപാതകത്തിന്റെ ഗൂഡാലോചനയില്‍ പങ്കെടുത്തുവെന്നും പറഞ്ഞത് കേസിന് ബലം നല്‍കി. എന്നാല്‍, ഒരേ ടവര്‍ ലൊക്കേഷനില്‍ വരുന്നവരെല്ലാം ഗൂഡാലോചനക്കാരാണോ എന്ന് തിരികെ വാദിച്ച രാമന്‍ പിള്ള, അവര്‍ വേറെ ചില ആവശ്യങ്ങള്‍ക്കായി ആ സ്ഥലത്ത് വന്നതാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. അതിലൂടെ പ്രതിസ്ഥാനത്ത് നിന്നവരെല്ലാം തന്നെ കേസിൽ നിന്നും മോചിതരാവുകയും ചെയ്തു. ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയെന്നാരോപിച്ച് പോലീസ് അറസ്റ്റു ചെയ്ത നടന്‍ ദിലീപിനെ രക്ഷിക്കാന്‍ പോകുന്നതും സമാനമായ വാദങ്ങളാണ്. പ്രധാന കുറ്റവാളിയായ പള്‍സര്‍ സുനിയെന്ന വ്യക്തിയെ ഒരിക്കലും നേരിട്ട് കണ്ടിട്ടില്ല എന്നാണ് ദിലീപ് പറയുന്നത്. പക്ഷെ പല അവസരങ്ങളില്‍ അവര്‍ ഇരുവരും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന കാരണം പറഞ്ഞാണ് ദിലീപിന് ആ കൃത്യത്തിന്‍റെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. രാമന്‍ പിള്ളയെ പോലൊരു പരിചയസമ്പന്നനായ വക്കീലിന്‍റെ ശക്തമായ എതിര്‍വാദങ്ങള്‍ക്കു മുന്നില്‍ പ്രോസിക്യൂഷന് എത്രത്തോളം പിടിച്ചു നില്‍ക്കാന്‍ കഴിയും എന്നതാണ് ഇനിയുള്ള ചോദ്യം.

ദിലീപും, പള്‍സര്‍ സുനിയും ഒരേ ടവര്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്നു പറയുന്ന സമയങ്ങളില്‍ ദിലീപ് അതേ ലൊക്കേഷനില്‍ തന്നെ വേറെ എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന് പ്രതിഭാഗത്തിന് തെളിയിക്കാന്‍ കഴിഞ്ഞാല്‍, കേസ് മൊത്തമായും മാറിമറിയാനുള്ള സാധ്യതകളാണ് കാണുന്നത്. അതിലൂടെ സാക്ഷികൾ കൂറുമാറുന്നതും നടന്നേക്കാം. അങ്ങനെ സംഭവിച്ചാൽ ദിലീപിന്റെ ജയിൽ മോചനം വളരെ എളുപ്പം നടന്നേക്കും എന്നാണ് നിയമവിദഗ്ധർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button