CricketLatest NewsNewsSports

യുവരാജിനെ ഒഴിവാക്കിയതിന്റെ രോഷം മറച്ചുവെയ്ക്കാനാകാതെ ഗൗതം ഗംഭീര്‍

ലങ്കയിലേക്കുള്ള ടീമിൽ നിന്ന് ഫിറ്റ്‌നസിന്റെ കാര്യം പറഞ്ഞാണ് യുവരാജിനെ സെലക്ടര്‍മാര്‍ ഒഴിവാക്കിയത്. യുവരാജ് വിശ്രമത്തിലാണ് എന്നാണ് ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ് പറഞ്ഞത്. യുവിയെക്കുറിച്ചുള്ള ഈ പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍ ശക്തമായി പ്രതികരിക്കുകയുണ്ടായി. ഫിറ്റ്‌നസ് പരിശോധിക്കാനുള്ള യോ-യോ ടെസ്റ്റില്‍ യുവരാജ് പരാജയപ്പെട്ടിരുന്നു.

വിശ്രമം എന്ന വാക്ക് അവിടെ യോജിക്കുന്നില്ല. കുറച്ച് നാളായി കളിക്കാതെയിരിക്കുന്ന യുവരാജിന് കളിക്കണമെന്ന ആഗ്രഹമുണ്ടാകും. അടുത്ത ലോകകപ്പില്‍ നിങ്ങള്‍ക്ക് യുവരാജിനെ കാണണമെന്നുണ്ടെങ്കില്‍ പരമാവധി അവസരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. യുവരാജിനെ ആ ഒഴുക്കില്‍ ആ താളത്തിലാണ് നമുക്ക് വേണ്ടത്. ഒരു പരമ്പരയില്‍ കളിപ്പിക്കുകയും അതിന് ശേഷം വിശ്രമിപ്പിക്കുകയും ചെയ്യാന്‍ കഴിയില്ലെന്നും ഗൗതം ഗംഭീർ പറയുകയുണ്ടായി. ഇങ്ങനെ മുന്നോട്ട് പോയാല്‍ യുവരാജിന് ടീമില്‍ തിരിച്ചെത്തുക ദുഷ്‌കരമാകുമെന്നും ഗംഭീര്‍ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button