Latest NewsNewsGulf

ദുബായ് വിമാനത്താവളത്തില്‍ നേരത്തെ എത്തുന്നവരെ കാത്തിരിയ്ക്കുന്നത് ആകര്‍ഷകമായ ഓഫറുകള്‍

വിമാനത്താവളങ്ങളില്‍ നേരത്തെ എത്തണമെന്ന് പറയാറുണ്ട്. വിമാനം പുറപ്പെടുന്നതിന് മുമ്പ് എത്തി ചേരുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാവരും വിമാനത്താവളങ്ങളില്‍ നേരത്തെ എത്തുന്നത്. എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ നേരത്തെ എത്തുന്നവരെ കാത്തിരിയ്ക്കുന്നത് ആകര്‍ഷകമായ നിരവധി ഓഫറുകളാണ്.

നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരുന്നവര്‍ക്ക് 25 ശതമാനം വരെ ഇളവുകള്‍ ലഭിയ്ക്കുമെന്ന് ദുബായ് വിമാനത്താവളം ട്വീറ്റ് ചെയ്തിട്ടുണ്ട്. ബൈ വണ്‍ ഗെറ്റ് വണ്‍ ഓഫറുകളും നേരത്തെ എത്തുന്ന യാത്രക്കാരെ കാത്തിരിയ്ക്കുന്നുണ്ട്. വിമാനത്താവളത്തിലെ പ്രമുഖ ഭക്ഷണശാലകള്‍ കുട്ടികള്‍ക്ക് മാത്രമായി ചില ഓഫറുകളും നല്‍കുന്നുണ്ട്.

earlybirdshavemorefun.com എന്ന വെബ് സൈറ്റില്‍ ഫോണ്‍നമ്പറും ഇ മെയില്‍ വിലാസവും നല്‍കിയാല്‍ ഓഫറുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിയ്ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button