Latest NewsInternational

പാകിസ്ഥാന് പിന്തുണയുമായി ചൈന

ബെയ്‌ജിങ്‌ ; അമേരിക്കയുടെ വിമര്‍ശനം പാകിസ്ഥാന് പിന്തുണയുമായി ചൈന. “പാകിസ്ഥാന്റെ പരമാധികാരത്തെ അമേരിക്ക ബഹുമാനിക്കണമെന്നും അഫ്ഗാനിസ്ഥാന്‍ വിഷയത്തില്‍ പാകിസ്ഥാന്‍ വഹിക്കുന്ന പങ്കിന് പ്രാധാന്യം നല്‍കണമെന്നും” ചൈനീസ് കൗണ്‍സിലറായ യാംഗ് ജിച്ചി ആവശ്യപ്പെട്ടു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലെര്‍സനെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പാകിസ്താനെതിരെ നടത്തിയ പ്രസ്താവനയെ എതിര്‍ത്തും ചൈനീസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ”ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ പാകിസ്ഥാന്‍ മുന്‍നിരയിലുണ്ടെന്നും ഇതിനായി പാകിസ്ഥാന് പലതും ത്യജിക്കേണ്ടി വന്നിട്ടുണ്ടെന്നും” വിദേശകാര്യ വക്താവ് പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button