KeralaLatest NewsNews

തൊഴിലുറപ്പു തൊഴിലാളികൾക്ക് സര്‍ക്കാരിന്റെ ഓണസമ്മാനം

തിരുവനന്തപുരംമഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിച്ച് സർക്കാർ ഉത്തരവായി. 2016-17 സാമ്പത്തിക വർഷത്തിൽ നൂറു ദിവസം തൊഴിലെടുത്ത മുഴുവൻ കുടുംബങ്ങൾക്കും ഈ ഓണത്തിന് പ്രത്യേക പാരിതോഷികമായി ആയിരം രൂപ വീതം ലഭിക്കും. ഇതിന് വേണ്ടി വരുന്ന 1131.87 ലക്ഷം രൂപ ട്രഷറിയിൽ നിന്ന് പിൻവലിക്കുന്നത് എല്ലാ ട്രഷറി നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 113187 കുടുംബങ്ങൾ ഈ ആനുകൂല്യത്തിന്റെ പരിധിയിൽ വരും. തൊഴിലുറപ്പു തൊഴിലാളികൾക്ക് ഉത്സവബത്ത അനുവദിക്കണമെന്ന എംജിഎൻആർഇജി വർക്കേഴ്സ് യൂണിയന്റെ നിവേദനം പരിഗണിച്ചാണ് സർക്കാരിന്റെ തീരുമാനം. ഇതിനുള്ള ഉത്തരവ് (സ.ഉ. സാധാ. നം. 2898/2017 , തസ്വഭവ തീയതി 23/08/2017) തദ്ദേശ സ്വയംഭരണ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button