Latest NewsNewsInternational

മ്യാൻമറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആശങ്കയറിച്ച് ഇന്ത്യ

നയ്പിറ്റോ: മ്യാൻമറിൽ അടുത്തിടെ ഉണ്ടായ ഭീകരാക്രമണത്തിൽ ആശങ്കയറിച്ച് ഇന്ത്യ. ആക്രമണം നടത്തിയവർ ആരായാലും അവരെ നിയമത്തിനു മുന്നിലെത്തിക്കണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ മ്യാൻമറിൽ നടന്ന വ്യത്യസ്ത ആക്രമണങ്ങളിൽ 70 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.

ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. മ്യാൻമർ നടത്തുന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഇന്ത്യ പൂർണ പിന്തുണ നൽകുമെന്നും രവീഷ് കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button