KeralaLatest NewsNews Story

അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാര്‍ത്ഥികൾക്കിടയിൽ കോൾ – ഗേൾ ജിഗോള സംസ്കാരം പടർന്നു പിടിക്കുന്നു ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ബാംഗ്ലൂർ ; അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർഥി – വിദ്യാർഥിനികൾക്കിടയിൽ കോൾ – ഗേൾ ജിഗോള സംസ്കാരം പടർന്നു പിടിക്കുന്നു. വിദ്യാഭ്യാസത്തിനായി കേരളത്തിന് പുറത്തേക്ക് മക്കളെ അയക്കുന്ന മാതാപിതാകളെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പെൺകുട്ടികൾ കോൾ ഗേളായി പോകുന്നതിന് പുറമെ ബംഗളൂരുവില്‍ മലയാളി സ്ത്രീകള്‍ക്കിടയില്‍ ജിഗോള സംസ്‌കാരവും പടരുന്നു എന്നും മണിക്കൂറുകള്‍ക്കു വില നല്‍കി സെക്‌സിനായി ആണ്‍പിള്ളേരെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നു   എന്നാണ് റിപ്പോർട്ട്.

ഗേൾഫ്രണ്ട്‌ എന്നതിന്‌ ഗേൾമേറ്റ്‌ എന്നും ബോയ്‌ ഫ്രണ്ടിന്‌ ബോയ്മേറ്റ്‌ എന്നുമാണ്‌ പുതിയ വിളിപ്പേരുകൾ. എന്റർടെയിൻമെന്റിനും, പണം ഉണ്ടാക്കാനും വേണ്ടി ഏതറ്റം വരെ പോകാനും പലർക്കും മടിയില്ല. ഒരു ദിവസത്തേയ്ക്ക്‌ 1500, 1000, 750 എന്നീ റേറ്റുകളാണ് ഇവർ ഈടാക്കുന്നത്. ഇതിന്‌ ഇടപാട്‌ നിൽക്കാൻ ധാരാളം ആന്റിമാരുണ്ട്. പിന്നെല്ലാം അവരുടെ നിയന്ത്രണത്തിലാവുമെന്നും  ഇതെല്ലാം ദൈനംദിന കാഴ്ചകളാണെന്നും അവിടെ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളിൽ ചിലർ പറയുന്നു.

ലൈംഗിക ധാർമികതയെ കുറിച്ചുള്ള . മലയാളി വിദ്യാർത്ഥികളുടെ കാഴ്ച്ചപ്പാട് ഏറെ മാറിയിരിക്കുന്നു. ഒരു ബോയ്മേറ്റെങ്കിലും ഇല്ലെങ്കിൽ ക്യാമ്പസിൽ തലയുയർത്തി നടക്കാൻ വയ്യാ എന്ന്‌ ഇത്തരക്കാർ ചിന്തിക്കുന്നു. അതുപോലെ വെള്ളമടിച്ച്‌ അഴിഞ്ഞാട്ടം നടത്തുന്നതും അവിടത്തെ പതിവ്‌ സംഭവമാണെന്നും പറയപ്പെടുന്നു. ഇത് മാത്രമല്ല നാട്ടിലേയ്ക്ക്‌ വരുന്നതിന്റെ ഇടയ്ക്ക്‌ മലയാളികൾ ലൈംഗിക ബന്ധം ആസ്വദിക്കാൻ പുതു വഴികൾ തേടുന്നു. ട്രെയിനിനേക്കാൾ ഹൈടെക്‌ സ്ലീപ്പർ ബസുകളാണ്‌ ചില വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്‌.  ട്രെയിനിലെ ബർത്തിനേക്കാൾ സൗകര്യമായി രണ്ടു പേർക്കു കിടക്കാവുന്ന ബർത്തുകളാണ്‌ ആധുനിക ബസ്സുകളിലുള്ളത്‌. കർട്ടന്റെ സ്വകാര്യത, പുതയ്‌ ക്കാൻ കമ്പിളി, മറ്റ്‌ ശല്യങ്ങളൊന്നുമില്ല.

ഒരു വിദ്യാർത്ഥിനിയെ അവളുടെ നഗ്നചിത്രമെടുത്ത്‌ ബ്ലാക്‌ മെയിൽ ചെയ്ത് പിന്നെ ഈ ഇരയിലൂടെ സെക്സ്‌ ബിസിനസ്സ്‌ വ്യാപിപ്പിക്കുന്നതാണ് റാക്കറ്റിന്റെ തന്ത്രം. ധാരാളം വിദ്യാർഥിനികളാണ് ഇത് പോലെ പെട്ട് പോയത്. റെന്റ്‌ എ കാർ” എന്ന ബിസിനസ്സ്‌ പോലെ “റെന്റ്‌ എ ഗേൾ” എന്ന പേരിൽ  ഒരു വർഷം 40000 കോടി രൂപയുടെ ബിസിനസ്സാണ്‌ ഇന്ത്യയിൽ നടക്കുന്നത്‌. ന്യൂഡൽഹിയിലെ ഇൻസ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സോഷ്യൽ സയൻസസ്‌ നടത്തിയ പഠനത്തില്‍  വിദ്യാർത്ഥികളിൽ 69.8 ശതമാനം പേരും ആദ്യ തവണ ബന്ധപ്പെട്ടത്‌ 18 വയസ്സിന്‌ മുമ്പെന്നും 41.35 ശതമാനം 16 വയസ്സിന്‌ മുമ്പേയുന്നും  വ്യക്തമാക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തിനായി പണം നൽകി മക്കളെ അന്യസംസ്ഥാനത്തേക്ക് അയച്ചത്‌ കൊണ്ട്‌ മാത്രം മാതാപിതാക്കളുടെ കടമ തീർന്നെന്ന്‌ വിചാരിക്കരുത്‌. തങ്ങളുടെ കണ്ണിന്റെയും, കാതിന്റെയും പരിധിയ്ക്ക്‌ പുറത്താണ്‌ മാതാപിതാക്കളെന്ന്‌ കരുതുന്നതു കൊണ്ടാണ്‌ അതിരുകളി ല്ലാത്ത സ്വാതന്ത്ര്യം ഇവർ തിരഞ്ഞെടുക്കുന്നത്. തങ്ങളുടെ വിവരങ്ങൾ അറിയാൻ അച്ഛൻ അമ്മമാർക്ക് സൗകര്യം ഉണ്ടെന്നറിഞ്ഞാൽ മക്കൾ വഴി തെറ്റാനുള്ള സാഹചര്യം കുറയും. എന്റെ മക്കൾ വഴി തെറ്റി പോകില്ല എന്ന മുൻവിധി തിരുത്തണം. പാർട്ട്‌ ടൈം ജോലി ചെയ്ത്‌ പണം സമ്പാദിച്ച്‌ അച്ഛനും, അമ്മയ്ക്കും കൊടുക്കുന്നവരുണ്ട്‌. എങ്കിലും അവർക്ക്‌ തങ്ങളോടൊപ്പം സ്ഥാനം നൽകരുത്‌. ഒരാളോട്‌ പ്രണയം തോന്നിയാൽ അത്‌ തുറന്ന്‌ പറയാനുള്ള സ്വാതന്ത്ര്യം കൊടുക്കണം. സ്വന്തം ശരീര ത്തെ ബഹുമാനിക്കാനുള്ള തിരിച്ചറിവും നൽകണം. അവർക്ക്‌ ഇഷ്ട്ടമുള്ള വിഷയം മാത്രം പഠിപ്പിക്കുക, അല്ലായെങ്കിൽ പിന്നീട്‌ അതൊരു വാശിയായി മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button