Latest NewsNewsGulf

ഓണത്തിന് ഷിവാസ് റീഗല്‍ വാങ്ങിയാല്‍ രണ്ടുണ്ട് കാര്യം: പൂസും ആകാം, ഭാര്യക്ക് ഫ്രീയായി സാരിയും നല്‍കാം

കൊച്ചിഓണത്തിന് നിരവധി തകര്‍പ്പന്‍ ഓഫറുകളാണ് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഷിവാസ് റീഗല്‍ ഒരു പ്രത്യേക ഓഫറുമായാണ് ഇത്തവണ എത്തിയിരിക്കുന്നത്. 100 ഡോളറിന്റെ (ഏകദേശം 6,400 ഇന്ത്യന്‍ രൂപ) ഷിവാസ് റീഗല്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു കേരള സാരി സമ്മാനമായി ലഭിക്കും. ഇതേവിലയ്ക്കുള്ള മാര്‍ട്ടിന്‍ കോര്‍ണിയാക്ക് വാങ്ങിയാലും കേരള സാരി ലഭിക്കും.

ഒാഫറുകള്‍ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് കൊച്ചിന്‍ ഡ്യൂട്ടി ഫ്രീ കസ്റ്റമര്‍ സര്‍വ്വീസ് അധികൃതര്‍ പറഞ്ഞു. തിരുവോണ ദിവസമായ സെപ്തംബര്‍ നാല് വരെയാണ് ഓഫര്‍ ലഭ്യമാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button