Latest NewsNewsIndia

വെള്ളപ്പൊക്കം ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലുമുണ്ട്; ശിവസേന

മുംബൈ: മഴമൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബി എം സി പരാജയപ്പെട്ടെന്ന ആരോപണത്തിനെതിരെ ശിവസേന രംഗത്ത്. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലൂടെയാണ് ഇത്തരത്തിലുള്ള ഒരു പ്രതികരണം.

സാമ്‌നയുടെ പ്രതികരണം ഇപ്രകാരമായിരുന്നു. “അമേരിക്കന്‍ നഗരങ്ങളായ ഹൂസ്റ്റണ്‍, ടെക്‌സാസ് നഗരങ്ങളും മുംബൈയുടേതിന് സമാനമായ സാഹചര്യമാണ് നേരിടുന്നത്. അവിടെയൊന്നും ശിവസേനയല്ല ഭരിക്കുന്നതന്ന് വിമര്‍ശിക്കുന്നവര്‍ (ശിവസേനയെ) മനസ്സിലാക്കണം”. മുംബൈയില്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ പെയ്യുന്ന മഴയോടും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ പെയ്യുന്ന മഴയും തമ്മില്‍ വ്യത്യാസം കാണേണ്ടതില്ല. മഴക്കെടുതിക്ക് പരിഹാരം കണ്ടെത്തുനതില്‍ ബി എം സി പരാജയപ്പെട്ടെന്ന ആരോപണം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button