Latest NewsFootballSports

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഫു​ട്ബോ​ൾ താ​രം അറസ്റ്റില്‍

ല​ണ്ട​ൻ: മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച ഫു​ട്ബോ​ൾ താരവും മു​ൻ ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീം  നാ​യ​കനുമായ വെ​യ്ൻ റൂ​ണി അ​റ​സ്റ്റി​ൽ. വിം​സ്ലോ​യി​ലെ ആ​ൾ​ട്രി​ച്ചാം റോ​ഡി​ൽ റൂ​ണി ഓ​ടി​ച്ചി​രു​ന്ന കാർ തടഞ്ഞു നിർത്തി ചെ​ഷ​യ​ർ പോ​ലീ​സാ​ണ് താരത്തെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇദ്ദേഹത്തിനെതിരെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി ചെ​ഷ​യ​ർ പേ​ലീ​സ് അ​റി​യി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച റൂണിയെ ഈ ​മാ​സം ഒ​ടു​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന ​നിർദേ​ശ​ത്തില്‍ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.

ദേ​ശീ​യ ടീ​മി​ൽ നിന്നും ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ഗോ​ൾ സ്കോ​റ​റായ റൂ​ണി വിരമിച്ചത്. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ 13 വ​ർ​ഷ​മാ​യി ക​ളി​ച്ചി​രു​ന്ന മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ഉ​പേ​ക്ഷി​ച്ച് റൂ​ണി, ത​ന്‍റെ ആ​ദ്യ​കാ​ല ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ എ​വ​ർ​ട്ട​ണി​ലേ​ക്ക് മാറിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button