Latest NewsKeralaNews

പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡത്തെക്കുറിച്ച് സുപ്രധാന നിഗമനവുമായി പോലീസ്

കൊ​ച്ചി: കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മാഡം സുനിയുടെ ഗൂഢാലോചനയല്ലെന്ന നിഗമനത്തിൽ പോലീസ്. കേസിലെ മുഖ്യപ്രതിയായ സുനി ത​ന്‍റെ “മാ​ഡം’ ദി​ലീ​പി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ കാ​വ്യാ മാ​ധ​വ​നാ​ണെ​ന്നു വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തിലിനു പിന്നിൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നാണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പ്രാ​ഥ​മി​ക നി​ഗമനം. ചില ഗൂഢാലോചനകൾ കാരണമാണ് സുനി കാവ്യയുടെ പേര് പറഞ്ഞതയെന്ന ആരോപണമാണ് പോലീസ് തള്ളുന്നത്. ര​ണ്ടു ദി​വ​സ​ത്തി​ന​കം ഇ​തു സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വ്യ​ക്ത​ത​യു​ണ്ടാ​കു​മെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും പോലീസ് അറിയിച്ചു.

ഇനി കാവ്യ മാധവനെ ചോദ്യം ചെയ്യാനായി പോലീസ് ഒരുങ്ങുകയാണ്. ഇതിനു ശേഷം ഇക്കാര്യത്തിൽ വ്യ​ക്ത​ത വ​രു​മെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്.  മാ​ഡം കാ​വ്യയാ​ണെ​ന്ന സു​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലുള്ള ചോദ്യം ചെയ്യലിനു ശേഷം കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നു അറിയാൻ സാധിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button