Latest NewsNewsIndia

മദർ തെരേസ ഇനി ഈ നാട്ടിലെ ‌സഹമധ്യസ്ഥ

കൊൽക്കത്ത: വിശുദ്ധ മദർ തെരേസ ഇനി ഈ നാട്ടിലെ ‌സഹമധ്യസ്ഥ. ഇനി മുതൽ മദർ തെരേസ കൊൽക്കത്ത അതിരൂപതയുടെ സഹമധ്യസ്ഥയാകും. കൊൽക്കത്ത ഹോളി റോസറി കത്തീഡ്രലിലെ കുർബാനമധ്യേ ഇന്നു വൈകിട്ട് 5.30നു അതിരൂപത ആർച്ച് ബിഷപ് തോമസ് ഡിസൂസ പ്രഖ്യാപനം നടത്തും.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ഗിയാംബറ്റിസ്റ്റ ഡിക്വാട്രോ സംബന്ധിക്കും. ഒരു വിശുദ്ധനെ (വിശുദ്ധയെ) എല്ലാ രൂപതകളും തങ്ങളുടെ സ്വർഗീയ മധ്യസ്ഥനായി തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ഇവരെ രൂപതയ്ക്കു കീഴിലുള്ള എല്ലാ ദേവാലയങ്ങളിലും കുർബാനയ്ക്കിടെ സ്മരിക്കുകയും ചെയ്യും. വിശുദ്ധ ഫ്രാൻസിസ് സേവ്യറാണ് കൊൽക്കത്ത രൂപതയുടെ മധ്യസ്ഥൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button