KeralaLatest NewsNews

ദിലീപിനെതിരെയുള്ള പരാതി വ്യാജം: സത്യാവസ്ഥയുമായി യുവാവ്

ആലുവ: ദിലീപിനെതിരെ ജയില്‍ ഡിജിപിക്ക് നല്‍കിയെന്ന പരാതി വ്യാജമെന്ന് യുവാവ്. താന്‍ അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്ന് ആലുവ സ്വദേശിയായ ടിജി ഗിരീഷ് പറയുന്നു. പരാതിയെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നും ഗിരീഷ് പറയുന്നു. ഇതിനെതിരെ യുവാവ് പരാതി നല്‍കി കഴിഞ്ഞു.

ദിലീപിന് ആലുവ സബ്ജയിലില്‍ അനധികൃതമായി സന്ദര്‍ശകരെ അനുവദിക്കുന്നെന്നും മറ്റുള്ളവര്‍ക്കില്ലാത്ത സൗകര്യങ്ങള്‍ ലഭിക്കുന്നെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഗിരീഷിന്റെ പേരില്‍ ജയില്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഗിരീഷിന്റെ പേരും അച്ഛന്റെ പേരുള്‍പ്പെടെയുള്ള വിലാസവും വെച്ചാണ് പരാതി നല്‍കിയിരുന്നത്.

എന്നാല്‍, പരാതിയില്‍ കൊടുത്ത ഫോണ്‍ നമ്പര്‍ ഗിരീഷിന്റെ പിതൃസഹോദരന്‍ ഗിരീഷിന്റേതാണ്. ഒരാള്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പരാതിയുടെ കാര്യം അറിയുന്നതെന്ന് ഗിരീഷ് പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button