Latest NewsNewsIndia

1993 ലെ മുംബൈ സ്‌ഫോടനം : പ്രതികളുടെ ശിക്ഷ ഇന്ന് : രാജ്യം ഉറ്റുനോക്കുന്നു

 

മുംബൈ: രാജ്യം കണ്ട ഏറവും വലിയ സ്‌ഫോടന പരമ്പരയായിരുന്നു 257 പേര്‍ കൊല്ലപ്പെട്ട 1993 മുംബൈ സ്‌ഫോടന. ഈ സ്‌ഫോടന പരമ്പരക്കേസില്‍ അബു സലീം ഉള്‍പെടെയുള്ള അഞ്ചുപ്രതികളുടെ ശിക്ഷ കോടതി ഇന്ന് പ്രഖ്യാപിക്കും. മൂന്ന് പ്രതികള്‍ക്ക് യാക്കൂബ് മേമന് നല്‍കിയതു പോലെ വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.

സ്‌ഫോടന പരമ്പരാകേസില്‍ 24 വര്‍ഷത്തിന് ശേഷമാണ് അഞ്ചുപ്രതികളുടെ ശിക്ഷ മുംബൈ പ്രത്യേക ടാഡ കോടതി ജഡ്ജി ജിഎ സനാപ് പ്രഖ്യാപിക്കുക. അബൂ സലീം, മുസ്ഫതഫ ദോസ എന്നിവരടക്കം ആറുപേര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ജൂണ്‍ പതിനാറിന് കോടതി കണ്ടെത്തിയിരുന്നു. ജൂണ്‍ 28 ന് മുസ്തഫ ദോസ ഹൃദയാഘാതം വന്ന് മരിച്ചു. അബൂസലീം, ഫിറോസ് ഖാന്‍, താഹിര്‍ മര്‍ച്ചന്റ്, കരിമുള്ളാ ഖാന്‍, റിയാസ് അഹമ്മദ് സിദ്ദീഖി എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുക.

പ്രതികള്‍ക്കെതിരെ രാജ്യത്തിനെതിരെ യുദ്ധംചെയ്യല്‍ എന്ന കുറ്റം കോടതി എടുത്തുകളഞ്ഞിരുന്നു. മുഖ്യപ്രതികകളായ താഹിര്‍ മര്‍ച്ചന്റ്, കരീമുള്ള ഖാന്‍, ഫിറോസ്ഖാന്‍ എന്നിവര്‍ക്ക് യാക്കൂബ് മേനന് നല്‍കിയതുപോലെ വധശിക്ഷ തന്നെ നല്‍കണമെന്ന് സിബിഐ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വി ആവശ്യപ്പെട്ടു. അധോലോക ഭീകരനായ അബൂസലീമിന് ജീവപര്യന്തം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. പോര്‍ച്ചുഗല്‍ പൗരനായ അബൂസലീമിനെ ഇന്ത്യയിലെത്തിക്കുമ്പോഴുണ്ടാക്കിയ ഉടമ്പടി പ്രകാരം വധ ശിക്ഷ നല്‍കാന്‍ സാധിക്കില്ല.

അതേസമയം പ്രതികള്‍ക്ക് പത്തുവര്‍ഷത്തില്‍ താഴെയുള്ള ശിക്ഷമാത്രമേ നല്‍കാവൂഎന്ന് പ്രതിഭാഗം കോടതിയോട് അപേക്ഷിച്ചു. 1993 മാര്‍ച്ച് പന്ത്രണ്ടിന് മുംബൈയില്‍ 12 ഇടങ്ങളിലുണ്ടായ തുടര്‍ സ്‌ഫോടങ്ങളില്‍ 257 പേര്‍ മരിക്കുകയും 713 പേര്‍ക്ക് പരിക്കേല്‍കുകയും ചെയ്തിരുന്നു. കേസില്‍ 2015ല്‍ യാക്കൂബ് മേമനെ തൂക്കിലേറ്റി. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍മാരായ അധോലോക ഭീകരന്‍ ദാവൂദ് ഇബ്രാഹീമും ടൈഗര്‍ മേമനും ഇപ്പോഴും പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button