Latest NewsKeralaNews

എന്തായിരിക്കും ഈ നാടിന്റെ സ്ഥിതി? ഗൗരി ലങ്കേഷിന്റെ മരണത്തെക്കുറിച്ച് ശ്രീകുമാരന്‍ തമ്പി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് കവി ശ്രീകുമാരന്‍ തമ്പി. ഗൗരിയുടെ പിതാവ് ലങ്കേഷുമായുള്ള ബന്ധം കവി ഓര്‍മ്മിച്ചു. മനുഷത്വം ഉള്ള ആരേയും ഞെട്ടിക്കുന്നതാണ് ഗൗരി ലങ്കേഷിന്റ മരണമെന്ന് ശ്രീകുമാരന്‍ തമ്പി പറയുന്നു.

പ്രശസ്തപത്രപ്രവര്‍ത്തകയും എഴുത്തുകാരിയും പുരോഗമനവാദിയും സ്ത്രീ സ്വയം സ്വാതന്ത്രയാകുന്നത് എങ്ങനെയെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച പ്രതിഭാശാലിനിയുമായ ഗൗരി ലങ്കേഷിന്റെ മരണം മനുഷ്യത്വമുള്ള ഏതു ഭാരതീയനെയും ഞെട്ടിക്കുന്നതാണ്. ചലച്ചിത്ര സംവിധായകര്‍ എന്ന നിലയില്‍ ഞാനും ലങ്കേഷും പരിചയക്കാരായിരുന്നു. 1976 ലാണ് ഞാന്‍ മോഹിനിയാട്ടവും ലങ്കേഷ് പല്ലവി എന്ന കന്നഡ സിനിമയും സംവിധാനം ചെയ്തത്.

മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം പല്ലവിക്കും മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം മോഹിനിയാട്ടത്തിനും ലഭിച്ചു. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്, കൊലപാതകം കൊണ്ടല്ല. പകയ്ക്കു മരണമില്ല. കൊലയ്ക്കു പകരം കൊല എന്ന് എല്ലാവരും തീരുമാനിച്ചു കഴിഞ്ഞാല്‍ എന്തായിരിക്കും ഈ നാടിന്റെ സ്ഥിതിയെന്നും ശ്രീകുമാരന്‍ തമ്പി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button