Latest NewsNewsIndia

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി എ.ആർ.റഹ്മാൻ

മുംബൈ: ‘ഇതല്ല എന്റെ ഇന്ത്യ’ എന്ന് പ്രശസ്ത സംഗീത സംവിധായകൻ എ.ആർ.റഹ്മാൻ. മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലാണ് എ.ആർ.റഹ്മാൻ തന്റെ പ്രതികരണം വ്യക്തമാക്കിയത്. ‘ഇതല്ല എന്റെ ഇന്ത്യ’ എന്നാണു അദ്ദേഹം പറഞ്ഞത്. ‘ഇന്ത്യയിൽ ഇങ്ങനെയൊന്നും നടക്കരുതെന്നാണ് ആഗ്രഹം.

ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെങ്കിൽ ഇതെന്റെ ഇന്ത്യയല്ലെന്നും പുരോഗമന ചിന്തയും ദയയും നിറഞ്ഞതാവണം ഇന്ത്യയെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു. റഹ്മാൻ തന്റെ സംഗീതയാത്രകളെ ആസ്പദമാക്കിയുള്ള ‘വൺ ഹാർട്ട്’ എന്ന സിനിമയുടെ പ്രചാരണാർഥം സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകവെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button