ശ്രീനഗർ ; പോലീസ് സംഘത്തിനു നേരെ ഭീകരാക്രമണം ഒരാൾ കൊല്ലപ്പെട്ടു. ജമ്മുകാഷ്മീരിലെ അനന്ദാനാഗ് ജില്ലയിൽ പോലീസ് സംഘത്തിനു നേർക്കുണ്ടായ ആക്രമണത്തിൽ കോൺസ്റ്റബിൾ ഇംതിയാസ് അഹമ്മദാണ് കൊല്ലപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സിആർപിഎഫ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റർ അകലെയായിരുന്നു ആക്രമണം നടന്നത്.
അനന്ദ്നാഗിൽ ഞായറാഴ്ച ബസ് സ്റ്റാൻഡിൽ പോലീസ് സംഘത്തിനു നേർക്ക് ഭീകരർ വെടിയുതിർക്കുകയായിരുന്നു. അനന്ദാനാഗിലെ പ്രധാനഷാബീർ അഹമ്മദ് എന്ന കോൺസ്റ്റബിളിന് പരിക്കേൽക്കുകയും ചെയ്തു. ഭീകരർക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു. നാലു ദിവസത്തെ സന്ദർശനത്തിനായി കാഷ്മീരിലെത്തിയ അദ്ദേഹം ഇന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി കൂടിക്കാഴ്ച നടത്തി.
Post Your Comments