Latest NewsLife StyleHealth & Fitness

ഓഫീസിൽ അരമണിക്കൂർ തുടർച്ചയായി ഇരുന്നു ജോലിചെയ്യുന്നുണ്ടോ? എങ്കിൽ ഒന്ന് ശ്രദ്ധിക്കുക !

ഓഫീസിൽ അരമണിക്കൂർ തുടർച്ചയായി ഇരുന്നു ജോലിചെയ്യുന്നവരാണോ നിങ്ങൾ, അങ്ങനെയെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. ഇത്തരം ജോലികൾ നിങ്ങളുടെ ഹൃദയാരോഗ്യത്തെ കാര്യമായിത്തന്നെ ബാധിക്കും. അതുകൊണ്ടു ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് രണ്ടു മിനിറ്റു നടക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ശരീരത്തിലെ ഫാറ്റി ആസിഡിന്റെ അളവ് കുറക്കാനാകുമെന്നു പഠനങ്ങൾ പറയുന്നു.

ഇത്തരം ജോലിചെയ്യുന്നവർക്ക് ഹൃദയ സംബന്ധിയായ രോഗങ്ങൾ ഉണ്ടാകാനും അത് വഴി മരണം സംഭവിക്കാനും സാധ്യതയേറെയാണ്.ഇടക്കിടെ എഴുന്നേറ്റ് നടക്കുന്നതും അരമണിക്കൂർ വ്യായാമം , ചെയ്യുന്നതും ദഹന പ്രക്രിയ സുഗമമാക്കാനും അതുവഴി ആരോഗ്യനില മെച്ചപ്പെടുത്താനും സഹായിക്കും. ഒപ്പം രാത്രി സമയങ്ങളിൽ നന്നായി ഉറങ്ങുന്നതും നല്ല ആരോഗ്യത്തിന്റെ ആവശ്യ ഘടകമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button