Latest NewsKerala

ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി ട്രോള്‍ ഗ്രൂപ്പ് ഐ.സി.യു

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാര്‍ഢ്യവുമായി ട്രോള്‍ ഗ്രൂപ്പായ ഐ.സി.യു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ റിമ കല്ലിങ്കല്‍ തുടക്കമിട്ട ‘അവള്‍ക്കൊപ്പം’ എന്ന ക്യാമ്പയിൻ ഏറ്റെടുത്തു കൊണ്ടാണ് ഐ.സി.യു രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി കവര്‍ ഫോട്ടോയില്‍ തങ്ങളുടെ ലോഗോയ്ക്കൊപ്പം അവള്‍ക്കൊപ്പം എന്ന വാചകവും ഐസിയു എഴുതിച്ചേര്‍ത്തു.

കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ദിലീപിന് പിന്തുണയുമായി സിനിമാ താരങ്ങളെ കൂടാതെ സാമൂഹ്യപ്രവര്‍ത്തകനായ സെബാസ്റ്റ്യള്‍ പോളും രംഗത്തെത്തിയതോടെയാണ് നട്ടെല്ലു വളയാതെ നിലപാട് ഉയര്‍ത്തിപ്പിടിച്ച് നവ മാദ്ധ്യമത്തില്‍ മലയാളികളെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന ഐ.സി.യു പൊലൊരു ട്രോള്‍ ഗ്രൂപ്പ് രംഗത്തെത്തിയത്. 

ദുര്‍ഘടപ്രതിസന്ധിയിലും ആക്രമിക്കപ്പെട്ട നടിക്ക് ജനങ്ങള്‍ നല്‍കുന്ന നിര്‍ലോഭമായ പിന്തുണയാണ് തങ്ങളുടെ ഊര്‍ജമെന്നും സംസ്ഥാന സര്‍ക്കാര്‍ എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഞങ്ങള്‍ക്ക് ഏറെ പ്രതീക്ഷ ഉണ്ടാക്കിയെന്നും വനിതാ സംഘടനായായ വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button