Latest NewsSportsTennis

മൂന്നാം യു.എസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് റാഫേൽ നദാൽ

ന്യൂയോര്‍ക്ക്: മൂന്നാം യു.എസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് റാഫേൽ നദാൽ. മൂന്ന് സെറ്റുകൾക്ക് ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണെ തോല്‍പ്പിച്ചാണ് തന്റെ കരിയറിലെ 16-ാം ഗ്രാന്‍സ്ലാം കിരീടം സ്പാനിഷ് താരമായ നദാൽ സ്വന്തമാക്കുന്നത്. സ്‌കോര്‍: 6-3,6-3,6-4

ഈ സീസണിലെ രണ്ടാമത്തെ ഗ്രാന്‍സ്ലാം കിരീടമാണ് നഡാല്‍ സ്വന്തമാക്കിയത്. നേരത്തെ ഫ്രഞ്ച് ഓപ്പണില്‍ കിരീടം നേടുകയും ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഫൈനലിലെത്തുകയും ചെയ്തിരുന്നു. കിരീടത്തിന്റെ എണ്ണത്തില്‍ 19 ഗ്രാന്‍സ്ലാം കിരീടങ്ങളുള്ള റോജര്‍ ഫെഡറര്‍ മാത്രമാണ് സ്പാനിഷ് താരത്തിന് മുന്നിലുള്ളത്. 2017ലെ നാല് ഗ്രാന്‍സ്ലാമുകളില്‍ രണ്ടു വീതം നേടി ഫെഡററും നഡാലും ഒരിക്കല്‍ കൂടി പഴയ വീര്യത്തിലേക്ക് തിരിച്ചെത്തുന്നിതിനും ഈ സീസൺ സാക്ഷിയായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button