Latest NewsNewsIndia

ബംഗാള്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങി ബി.ജെ.പി : അമിത് ഷാ തന്ത്രം മെനയുന്നു

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പിടിച്ചെടുക്കാന്‍ ഒരുങ്ങി ബി.ജെ.പി. ഇതിനായി പശ്ചിമ ബംഗാളിലെ പാര്‍ട്ടി നേതാക്കളോടും പ്രവര്‍ത്തകരോടും പാര്‍ട്ടിയുടെ വളര്‍ച്ചക്കും ക്ഷേമത്തിനും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അന്തിമ വിജയം ബിജെപിക്കായിരിക്കും നമ്മള്‍ ബംഗാളില്‍ അധികാരത്തില്‍ വരുമെന്നും അമിത്ഷാ കൊല്‍ക്കത്തയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ബിജെപി വലിയ വളര്‍ച്ച് സംസ്ഥാനത്ത് നേടിയിട്ടുണ്ട്. എന്നാല്‍ അത് പരിപൂര്‍ണ്ണതയിലെത്തിയിട്ടില്ല. ആത്യന്തിക ലക്ഷ്യമെന്നത് ബിജെപി ബംഗാളില്‍ സര്‍ക്കാര്‍ രൂപീകരിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത്ഷാ പാര്‍ട്ടി നേതാക്കളുമായുള്ള യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ പരിധി ആകാശം മാത്രമാണ്. ബംഗാളില്‍ അധികാരം പിടിക്കുന്നതോടെ പാര്‍ട്ടിക്ക് ആകാശം തൊടാന്‍ സാധിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. തിങ്കളാഴ്ചയാണ് അമിത് ഷാ കൊല്‍ക്കത്തയിലെത്തിയത്. സംസ്ഥാനത്തെ നേതാക്കളുമായി അദ്ദേഹം ഒറ്റയ്‌ക്കൊറ്റയ്ക്ക് കൂടിക്കാഴ്ച നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button