ക്രിക്കറ്റ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ചാ​വേ​ർ ആ​ക്ര​മ​ണം; ഒമ്പതു പേ​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ: ക്രിക്കറ്റ് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ചാ​വേ​ർ ആ​ക്ര​മ​ണം. ആക്രമണത്തിൽ ഒമ്പതു പേ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലെ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​നു പു​റത്താണ് ആക്രമണം നടന്നത്. കൊല്ലപ്പെട്ടവരി​ൽ മൂ​ന്നു പേർ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥരാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ആക്രമണം നടന്ന സന്ദർഭത്തിൽ സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​രം ന​ട​ക്കു​ന്ന സമയമായിരുന്നു. ക​ളി​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ പറഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ കൂ​ടു​ത​ൽ പേ​ർ സി​വി​ലി​യ​ൻ​മാ​രാ​ണെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ആ​ളു​ക​ൾ കൂ​ടി​നി​ന്ന സ്ഥ​ല​ത്ത് ചാ​വേ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു.

SHARE