ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍

ദേരാ സച്ചാ സൗധ ഐടി തലവന്‍ അറസ്റ്റില്‍. ഹരിയാന പോലീസാണ് ഇയാളെ പിടികൂടിയത്. ഐടി തലവനായ വിനതീനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും അറുപത് ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു. ഇതില്‍ നിന്നും സുപ്രധാനമായ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ പ്രതീക്ഷിക്കുന്നത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് വിവാദ ആള്‍ദൈവമായ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിനു കോടതി ശിക്ഷ വിധിച്ചത്. 10 വര്‍ഷത്തെ തടവു ശിക്ഷയാണ് ഹരിയാനയിലെ പ്രത്യേക സി.ബി.ഐ കോടതി വിധിച്ചത്. നിരവധി ആരോപണള്‍ ഉയര്‍ന്നു തുടര്‍ന്നു ആശ്രമവുമായി ബന്ധപ്പെട്ട പോലീസ് നടത്തുന്ന അന്വേഷണങ്ങളുടെ ഭാഗമായാണ് ഐടി തലവന്‍ പിടിയിലായത്.

SHARE