തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍സിസി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. എആര്‍ടി വിഭാഗത്തിലുള്ളവര്‍, പാത്തോളജി,ബ്ലഡ് ബാങ്ക് എന്നീ വിഭാഗങ്ങളിലെ വിദഗ്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുക.അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കാന്‍സര്‍ ചികിത്സയ്ക്കായി എത്തിയ ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ ഒന്‍പത് വയസ്സുകാരിയ്ക്കാണ് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതിനകം നാല് തവണ കീമോതെറാപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments