Latest NewsInternationalGulf

സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി സൗദി രാജാവിന്റെ ഒരു പ്രഖ്യാപനം

റിയാദ് ; സൗദിയില്‍ ഇന്ത്യക്കാര്‍ക്ക് മാത്രമായി   ഒരുമാസത്തെ പൊതുമാപ്പ് സൗദി രാജാവ് അനുവദിച്ചു. ഇന്ത്യൻ അംബാസിഡർ അഹമ്മദ് ജാവേദിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് രാജ്യത്ത് നിയമ വിരുദ്ധമായി നിൽക്കുന്ന ഇന്ത്യക്കാർക്ക് മാത്രമായി സെപ്റ്റംബർ ഏഴു മുതൽ ഒരു മാസകാലാവധിയോടു കൂടി ഇളവ് സൗദി നടപ്പാക്കിയത്.

ഇന്ത്യക്കാരോടുള്ള കാരുണ്യ സമീപനത്തിന് സൗദി സർക്കാരിന് ഇന്ത്യൻ ജനതയുടെ നന്ദിയും കടപ്പാടും അംബാസിഡർ അറിയിച്ചതായും, സർക്കാർ നൽകിയ ഈ ആനുകൂല്യം നിയമവിരുദ്ധമായി രാജ്യത്ത് തങ്ങുന്നവർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് വെൽഫെയർ വിഭാഗം ഓഫീസറും മീഡിയ വിഭാഗം കൈകാര്യം ചെയുന്ന അനിൽ നൊട്ടിയാൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button