അമേരിക്കയിൽ ഇന്ത്യക്കാരനായ ഡോക്ടറെ കുത്തി കൊലപ്പെടുത്തി

കാന്‍സാസ്: അമേരിക്കയിൽ ഇന്ത്യക്കാരനായ ഡോക്ടറെ കുത്തി കൊലപ്പെടുത്തി. ഇന്ത്യന്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റ് ഡോ.ഡോ.അച്ചുത റെഡ്ഡിയാണ് മരിച്ചത്. സെപ്റ്റംബര്‍ 13 ന് മറ്റൊരു ഇന്ത്യക്കാരനായ ഉമര്‍ റീഷിദ് ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിന്റെ പുറകുവശത്തുള്ള വഴിയില്‍ ഇദ്ദേഹത്തെ കുത്തികൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പുറത്തു പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ പ്രതിയെന്ന് സംശയിക്കുന്ന ഉമര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാണപ്പെട്ട വിവരം വിചിറ്റ കണ്‍ട്രി ക്ലബ്ബിലെ സെക്യൂരിറ്റി ഗാര്‍ഡിൽ നിന്നും  ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. പ്രതി ഡോക്ടരുടെ ചികിത്സതേടിയിരുന്നെന്നും പറയപ്പെടുന്നു. തെലുങ്കാന ഒസ്മാനിയ മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡോക്ടര്‍ ബിരുദമെടുത്തത്.

കന്‍സസ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉമറിന് 1 മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പോലീസ് അന്വേഷിക്കുന്നു.

SHARE