Latest NewsKeralaNewsHealth & Fitness

ആർസിസിയിൽ രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ; പോലീസ് പരിശോധന ആരംഭിച്ചു

തിരുവനന്തപുരം:ചികിത്സയിലിരുന്ന കുട്ടിക്ക് എച്ച്‌ഐവി ബാധയുണ്ടായ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ആര്‍സിസിയില്‍ എത്തി കുട്ടിയുടെ പരിശോധനാ രേഖകള്‍ പരിശോധിക്കുകയാണ്.

ആരില്‍ നിന്നെല്ലാം കുട്ടിക്ക് രക്തം സ്വീകരിച്ചുവെന്നതും പോലീസ് പരിശോധിക്കുന്നുണ്ട്. രക്താര്‍ബുദത്തിന് ചികിത്സ തേടിയ ആലപ്പുഴ സ്വദേശിയായ ഒന്‍പത് വയസ്സുകാരിക്കാണ് എച്ച്‌ഐവി സ്ഥിരീകരിച്ചത്.

മാര്‍ച്ചില്‍ ചികിത്സ തേടി ഇവിടെയെത്തിയ കുട്ടിക്ക് എച്ച്‌ഐവിയുണ്ടായിരുന്നില്ല. ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് കുട്ടിക്ക് രോഗം ബാധിക്കാന്‍ കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ ആരോഗ്യമന്ത്രി കെ.കെ ഷൈലജ ആശുപത്രിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button