CricketLatest NewsNewsSports

ധോണിക്ക് വീണ്ടും അപൂര്‍വ നേട്ടം

ചെന്നൈ:  പുതിയ നേട്ടവുമായി ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ ധോണി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ധോണി നേട്ടം സ്വന്തമാക്കിയത്. അര്‍ധശതകങ്ങളിലെ സെഞ്ചുറിയാണ് ഇക്കുറി ധോണി സ്വന്തമാക്കിയത്. 79 റണ്‍സാണ് താരം മത്സരത്തില്‍ സ്വന്തമാക്കിയത്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 ഫോര്‍മാറ്റുകളിലായി 100 അര്‍ധ ശതകം തികയ്ക്കുന്ന 14 ാമത് കളിക്കാരനും നാലാമത് ഇന്ത്യക്കാരനുമാണ് ധോണി.

കളിയുടെ തുടക്കത്തിലെ കൂട്ടത്തകര്‍ച്ചയില്‍നിന്ന് ഇന്ത്യയെ കരകയറ്റിയത് ധോണിയും ഹാര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും ധോണിയുടെയും മികവില്‍ നേടിയത് ഏഴിന് 281.

ഏകദിനത്തില്‍ 66, ടെസ്റ്റില്‍ 33, ട്വന്റി 20യില്‍ ഒന്ന് എന്നിങ്ങനെയാണ് ധോണിയുടെ അര്‍ധശതക നേട്ടം.

shortlink

Related Articles

Post Your Comments

Related Articles


Back to top button