CricketLatest NewsNewsSports

മിതാലി രാജ് വരും തലമുറയക്ക് പ്രചോദനമെന്നു സ്മൃതി മന്ദാന

ന്യൂഡല്‍ഹി: രാജ്യത്തെ വളര്‍ന്നു വരുന്ന ക്രിക്കറ്റിലെ പെണ്‍കുട്ടികളുടെ പ്രചോദനം സച്ചിനില്ല മറിച്ച് മിതാല് രാജാണ്. പറയുന്നത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമംഗമായ സ്മൃതി മന്ദാനയാണ്. ഇന്ത്യന്‍ വനിതാ ടീമിന്റെ ഓപ്പണിംഗ് താരമാണ് സ്മൃതി മന്ദാന. ലോകകപ്പിലെ ഫൈനല്‍ വരെയത്തിയ പ്രകടനമാണ് ഇതിനു കാരണമാണെന്നു താരം വ്യക്തമാക്കുന്നു.

ലോകകപ്പിലെ പ്രകടനം ശ്രദ്ധേയായ സ്മൃതിക്ക് ഇന്ത്യയിലുള്ള ആരാധകവൃന്ദം വര്‍ധിച്ചു.’നിങ്ങള്‍ക്കിഷ്ടപ്പെട്ട പുരുഷ ക്രിക്കറ്റ് താരം ആരെന്ന് ഇനി ആരെങ്കിലും വനിതാ താരങ്ങളോട് ചോദിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അതിനുള്ള മറുപടി അന്ന് വാര്‍ത്താസമ്മേളനത്തില്‍ മിതാലി നല്‍കിയിരുന്നു. ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തിന് ശേഷം കൂടുതല്‍ പെണ്‍കുട്ടികള്‍ ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അവരെല്ലാം സച്ചിന്‍ തെണ്ടുല്‍ക്കറെയല്ല താരതമ്യത്തിനെടുക്കുന്നത്. മറിച്ച് മിതാലി രാജിനെയാണ്’ സ്മൃതി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button