Latest NewsNewsGulf

ഒരു മാസത്തെ പൊതുമാപ്പ് പ്രാബല്യത്തില്‍

റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും ഒരു മാസം കാലാവധിയുള്ള പൊതുമാപ്പ് പ്രാബല്യത്തിൽ വന്നു. നിയമവിധേയമായല്ലാതെ കഴിയുന്ന ഇന്ത്യക്കാര്‍ ഈയവസരം പ്രയോജനപ്പെടുത്തണമെന്ന് റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കഴിഞ്ഞമാസം അവസാനിച്ചിരുന്നു. നിയമലംഘകര്‍ക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യംവിടാന്‍ അവസരം നല്‍കുന്നതിനാണ് വീണ്ടും പൊതുമാപ്പ് പ്രഖ്യാപിച്ചതെന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സലര്‍ അനില്‍ നൗട്ടിയാല്‍ അറിയിച്ചു.

വിരലടയാളം രേഖപ്പെടുത്താതെയും ഇഖാമ പുതുക്കാതെയും കഴിയുന്ന ആറു ലക്ഷം വിദേശികള്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. താമസാനുമതിരേഖയായ ഇഖാമ കാലാവധി കഴിഞ്ഞവര്‍, തീര്‍ഥാടന വിസയിലെത്തി രാജ്യം വിടാത്തവര്‍, സന്ദര്‍ശനവിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് കഴിയുന്നവര്‍, തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ തൊഴിലാളികള്‍ എന്നിവർക്ക് പൊതുമാപ്പ് ഉപയോഗിച്ച് രാജ്യം വിടാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button