KeralaLatest NewsNews

ബി.എസ്​.എന്‍.എല്‍ കസ്​റ്റമര്‍ സര്‍വീസ്​ സെന്ററുകള്‍ സ്വകാര്യവല്‍കരിയ്ക്കുന്നു

തിരുവനന്തപുരം: ബിഎസ്എന്‍എല്‍ സര്‍വീസ്​ സെന്ററുകള്‍ സ്വകാര്യവല്‍കരിയ്ക്കുന്നു. ഉപഭോക്തൃ സേവനവുമായി ബന്ധപ്പെട്ട നടപടികളെല്ലാം സ്വകാര്യ ഏജന്‍സികള്‍ക്ക് പുറംകരാര്‍ നല്‍കാനാണ് തീരുമാനം. കെട്ടിടമുള്‍പ്പെടെ നിലവിലെ എല്ലാ സൗകര്യങ്ങളും ഏജന്‍സിക്ക് കൈമാറും. ഇതിന് പുറമേ ഫ്രാഞ്ചൈസികള്‍ ആ​വ​ശ്യാ​നു​സ​ര​ണം സ്വ​ന്തം​നി​ല​ക്കും സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. ബ്രോ​ഡ്​​ബാ​ന്‍​ഡ്​​, ലാ​ന്‍​ഡ്​​ഫോണ്‍‍, മൊ​ബൈ​ല്‍ ക​ണ​ക്​​ഷ​ന്‍ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ പ​രി​ഹ​രി​ക്ക​ലും അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്ക്​ മ​റു​പ​ടി ന​ല്‍​ക​ലു​മ​ട​ക്കം ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ള്‍ പൂ​ര്‍​ണ​മാ​യും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്കാ​യി​രി​ക്കും.

മൂലധന ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ബിഎസ്എന്‍എല്‍ സ്വകാര്യവല്‍ക്കരിയ്ക്കുന്നത്. കസ്റ്റമര്‍ സര്‍വീസ് സെന്ററുകള്‍ സ്വകാര്യവല്‍ക്കരിയ്ക്കുന്നതോടെ ഈ വിഭാഗങ്ങളിലുള്ള ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകും. എന്നാല്‍ ഇവരുടെ പുനര്‍വിന്യാസത്തെ കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. മൊ​ബൈ​ല്‍ ക​സ്​​റ്റ​മ​ര്‍ കെ​യ​ര്‍, പ​രാ​തി പ​രി​ഹാ​ര സം​വി​ധാ​നം, ടെ​ലി​ഫോ​ണ്‍ ഡ​യ​റ​ക്​​ട​റി സം​വി​ധാ​നം, പു​തി​യ സാ​ങ്കേതി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ നി​ര്‍​വ​ഹ​ണം ഉ​ള്‍​പ്പെ​ടെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ളാ​ണ്​ ഇ​പ്പോ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഭാ​വി​യി​ല്‍ ലൈ​ന്‍ ന​ന്നാ​ക്ക​ലു​ള്‍​പ്പെ​ടെ സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍​ക്ക്​ ന​ല്‍​കാ​നു​ള്ള നീ​ക്ക​ത്തി​​ന്റെ ഭാ​ഗ​മാ​ണ്​ വ്യാ​പ​ക പു​റം​ക​രാ​ര്‍ ന​ല്‍​ക​ലെ​ന്ന്​ ജീ​വ​ന​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button