Latest NewsNewsFootballSports

പ്രശസ്ത ഫുട്ബോൾ താരത്തിനു ഡ്രൈ​വിം​ഗിനു വി​ല​ക്ക്

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ട് ഫു​ട്ബോ​ൾ ടീം ​മു​ൻ ക്യാ​പ്റ്റ​ൻ വെ​യ്ൻ റൂ​ണിക്ക് ഡ്രൈ​വിം​ഗിനു വി​ല​ക്ക് ഏർപ്പെടുത്തി. രണ്ടു വ​ർ​ഷത്തേക്കാണ് വിലക്ക്. മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ചതിന്റെ പേരിലാണ് നടപടി. സ്റ്റോ​ക്ക്പോ​ർ​ട്ട് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് റൂ​ണി​ക്ക് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. ഇതിനു പുറമെ 100 മ​ണി​ക്കൂ​ർ വേ​ത​ന​മി​ല്ലാ​ത്ത സാ​മൂ​ഹ്യ സേ​വ​നം നടത്താനും റൂണിക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്. കോ​ട​തിയിൽ താരം കുറ്റം സമ്മതിച്ചു. പ​ര​സ്യ​മാ​യി മാ​പ്പു​പ​റ​യാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്നും റൂണി കോടതിയെ ബോധിപ്പിച്ചു.

മ​ദ്യ​ല​ഹ​രി​യി​ൽ വാ​ഹ​ന​മോ​ടി​ച്ച റൂ​ണി​യെ ചെ​ഷ​യ​ർ പോ​ലീ​സ് ഈ ​മാ​സം ഒ​ന്നിനാണ് പിടികൂടിയത്. ഇ​ക്ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് റൂ​ണി ഇം​ഗ്ല​ണ്ട് ദേ​ശീ​യ ടീ​മി​ൽ​നി​ന്നു വി​ര​മി​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന ഗോ​ൾ സ്കോ​റ​റാ​ണ് റൂ​ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button