Latest NewsCinemaFootballIndiaBollywood

ടൈഗർ ഷ്‌റോഫിന് ക്രിസ്റ്റിയാനോ റൊണാൾഡിനോ ആയാല്‍ കൊള്ളം

കായികതാരങ്ങളുടെ ജീവിതം സിനിമയാക്കുന്നത് ഇപ്പോൾ സാധാരണമാണ്. മേരി കോമായി പ്രിയങ്ക ചോപ്രയും , മില്‍ക്കാ സിങ്ങായി ഫര്‍ഹാന്‍ അക്തറും , ധോണിയായി സുശാന്ത് സിങ് രാജ്പ്പുത്തായും എത്തി. ലോങ് ജമ്പ് താരം മാരിയപ്പനായി ധനുഷും, പുല്ലേല ഗോപിചന്ദായി തെലുങ്ക് താരം സുധീര്‍ ബാബുവും സ്ക്രീനിലെത്തും. ഇനിയും അത്തരത്തിൽ ഒരുപാട് സിനിമകൾ പുറത്തിറങ്ങാനുണ്ട്.

അതിനിടയില്‍ റൊണാള്‍ഡോയായി വേഷമിടാന്‍ താൽപര്യമുണ്ടെന്ന് പറയുകയാണ് ബോളിവുഡ് താരം ടൈഗര്‍ ഷ്‌റോഫ് .ഫുട്സാല്‍ സീസണ്‍ 2ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു ടൈഗര്‍ ഷ്‌റോഫ് തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഏത് കായികതാരത്തിന്റെ ജീവിതം സിനിമയായി കാണണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് കായിക താരമായി വേഷമിടാനാണ് ആഗ്രഹം എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം .

ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡിഞ്ഞ്യോയുടെ യുടെ ജീവിതം പറയുന്ന സിനിമ വരണം. റൊണാള്‍ഡിഞ്ഞ്യോ കടന്നുവന്ന വഴികള്‍ സിനിമയിലൂടെ എല്ലാവരും അറിയണം. എന്നാല്‍ എനിക്ക് വ്യക്തിപരമായി ഇഷ്ടമുള്ളത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ്. അദ്ദേഹത്തിന്റെ പേരില്‍ സിനിമ വന്നു കഴിഞ്ഞു. എന്നാല്‍ തനിക്ക് അവസരം ലഭിച്ചാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയായി അഭിനയിക്കാനാണ് താത്പര്യമെന്ന് ടൈഗര്‍ ഷ്‌റോഫ് പറയുന്നു. സില്‍വസ്റ്റര്‍ സ്റ്റാലിന്റെ ഇതിഹാസ കഥാപാത്രമായ റാംബോയായി ടൈഗര്‍ ഷ്‌റോഫ് ഉടനെ എത്താനിരിക്കെയാണ് റൊണാള്‍ഡോയായി വേഷമിടാനുള്ള ആഗ്രഹവും താരം തുറന്നുപറഞ്ഞത്

ഫുട്ബോള്‍ ഇഷ്ടമുള്ള വ്യക്തിയാണ് ഞാന്‍. മാത്രമല്ല, ഇതുപോലൊരു സിനിമയില്‍ അഭിനയിച്ചാല്‍ ഫുട്ബോളിലുള്ള എന്റെ കഴിവുകള്‍ സ്ക്രീനില്‍ കാണിക്കാം. കുട്ടിക്കാലം മുതല്‍ ഫുട്ബോള്‍ കളിക്കുന്നയാളാണ് ഞാന്‍. രാജ്യത്തെ പ്രതിനിധീകരിച്ച്‌ കളിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിധി മറ്റൊന്നായിരുന്നു. പക്ഷെ ഇന്ത്യയില്‍ ഫുട്ബോളിനെ വളര്‍ത്താന്‍ വേണ്ട എല്ലാത്തിനും തന്റെ പിന്തുണയുമുണ്ടാകുമെന്നും ടൈഗര്‍ ഷ്‌റോഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button