KeralaNews

ബാബാ രാംദേവ് അമൃതാനന്ദമയി മഠത്തില്‍

അമൃതപുരി•യോഗാചാര്യന്‍ ശ്രീ ബാബാ രാംദേവ് അമൃതാന്ദമയി മഠം സന്ദര്‍ശിക്കുകയും അമ്മയുമൊത്ത് ഒരേവേദി പങ്കിടുകയും അന്തേവാസികളേയും അമൃത സര്‍വകലാശാലാവിദ്യാര്‍ഥികളേയും അഭിസംബോധന ചെയ്തു സംസാരിക്കുകയുംചെയ്തു.

അമൃതാനന്ദമയിമഠം ജനറല്‍സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദ പുരി ബാബാ രാംദേവിനെ ഹാരാര്‍പ്പണം ചെയ്തുസ്വീകരിച്ചു. ആദ്യമായാണ് അമൃതാനന്ദമയിദേവിയും ബാബാരാംദേവുമായി കൂടിക്കാഴ്ച നടത്തുന്നത്. അമ്മയുടെ അഭ്യര്‍ഥന പ്രകാരം രാംദേവ് ആശ്രമം അന്തേവാസികളോടും അമൃതസര്‍വകലാശാലാ വിദ്യാര്‍ഥികളോടും യോഗയുടെ ആരോഗ്യവശങ്ങള്‍ വിവരിക്കുകയും പ്രാണായാമയുടെ പ്രത്യേകതകളും ചിലയോഗവിദ്യകളും സദസ്സിന്റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് പങ്കു വെക്കുകയുംചെയ്തു.

അമ്മ നടത്തുന്ന മനുഷത്വപരമായ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച ശ്രീരാംദേവ് അമ്മ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി കുറച്ചു സംസാരിക്കുകയും കൂടുതല്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മഹത്‌വ്യക്തിത്വമാണെന്ന് അഭിപ്രായപ്പെട്ടു.ഭാവിതലമുറയെ സഹായിക്കാനായി എന്ത്‌ചെയ്യണമെന്ന് മുന്‍പ് താന്‍ അമ്മയോടു ചോദിച്ചപ്പോള്‍ അമ്മ തന്നോട് ആധുനികശാസ്ത്രവും പുരാതന ഭാരതീയശാസ്ത്രവും സമന്വയിപ്പിച്ചാല്‍ നന്നായിരിക്കുമെന്ന് പറഞ്ഞു.

യോഗയും ശാസ്ത്രവും ഒരുമിച്ചുകൊണ്ടു പോകാനാണ് അമ്മ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹംതന്റെ പ്രഭാഷണത്തില്‍എടുത്തു പറഞ്ഞു. ഈ ദിശയില്‍ ഇതിനോടകംതന്നെ അദ്ദേഹം തന്റെ ആയുര്‍വേദ സ്ഥാപനത്തിലൂടെ പരിശ്രമിക്കുന്നുണെന്നും ഈ ദിശയില്‍മുന്നോട്ടു പോകുവാന്‍ അമ്മയുടെ അനുഗ്രഹം തന്റെ കൂടെ എപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ, ജാതി, മതം ഇവയുടെയൊന്നും അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും തുല്യരായികാണുക എന്ന രീതിയാണ് അമൃതാനന്ദമയിമഠം അനുവര്‍ത്തിക്കുന്നതെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രസംഗം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് മാതാ അമൃതാനന്ദമയി ബാബാരാംദേവിന് നന്ദി അറിയിച്ചുകൊണ്ട്‌ സരസ്വതിവിഗ്രഹ മാതൃകയിലുള്ള ശില്പം സമ്മാനിക്കുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button