കാവ്യയക്ക് ദിലീപിന്റെ പിറന്നാള്‍ ആശംസ

ഇന്നു നടി കാവ്യ മാധവനു 33 -ാം പിറന്നാളായിരുന്നു. ദിലീപുമായുള്ള വിവാഹത്തിനു ശേഷം ആദ്യമായി വന്ന പിറന്നാള്‍ ആഘോഷങ്ങളില്ലാതെ കടന്നു പോയി. ആലുവയിലെ ദിലീപിന്റെ വീട്ടിലാണ് കാവ്യയുള്ളത്. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്നതിനാല്‍ വീട്ടില്‍തന്നെ ഒതുങ്ങി കഴിയാനാണ് കാവ്യ താല്‍പര്യം പ്രകടിപ്പിച്ചത്. രാവിലെ ജയിലില്‍ നിന്ന് ദിലീപ് കാവ്യയെ വിളിച്ചിരുന്നു. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന നടന്‍ കേവലം ഒരു മിനിറ്റു മാത്രമാണ് സംസാരിച്ചത്. സംഭാഷണത്തിനിടെ കാവ്യ പൊട്ടിക്കരഞ്ഞു. ജാമ്യം നേടി ദിലീപ് ഈ പിറന്നാളിനു കൂടെയുണ്ടാകുമെന്ന പ്രതീക്ഷ കാവ്യയക്കുണ്ടായിരുന്നു. പക്ഷേ കോടതി നാലാം തവണയും ജാമ്യാപേക്ഷ നിരസിച്ചതോടെ ദിലീപിന്റെ അസാന്നിധ്യത്തില്‍ കാവ്യയുടെ ഈ പിറന്നാള്‍ കടന്നു പോയി.