Latest NewsNewsIndia

ആദ്യം വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരാണ്: വിദ്യാര്‍ത്ഥികളോട് സത്യപാല്‍ സിംഗ്

ന്യൂഡല്‍ഹി: റൈറ്റ് സഹോദരന്മാരോ? അതാരാണ്? ആദ്യം വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്. വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശിവകര്‍ ബാപുജി തല്‍പാഡെയാണ് വിമാനം കണ്ടെത്തിയത്. റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടെത്തുന്നതിനും എട്ടുവര്‍ഷം മുമ്പ് ശിവകര്‍ ബാപുജി വിമാനം കണ്ടെത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഒരു ചടങ്ങില്‍ പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് ശിവപാല്‍ സിംഗ് ഇക്കാര്യം പറഞ്ഞത്. എന്നാല്‍ ഇതുകൊണ്ട് നിര്‍ത്താനും മന്ത്രി തയാറായില്ല. രാമായണത്തില്‍ പരാമര്‍ശിക്കുന്ന പുഷ്പക വിമാനത്തേക്കുറിച്ച് പഠിക്കാനും കേന്ദ്രമന്ത്രി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button