Latest NewsTechnology

വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കുമോ? കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി

ന്യൂഡൽഹി ; വാട്സ്ആപ്പ്, മെസഞ്ചര്‍ കോളുകള്‍ നിരോധിക്കാനുള്ള പൊതു താല്‍പര്യ ഹർജിയിൽ കേന്ദ്രസര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതി. ഒക്‌ടോബര്‍ 17 ന് മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗിതാ മിത്തല്‍, ജസ്റ്റിസ് സി. ഹരി ശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആവശ്യപ്പെട്ടത്.

തീവ്രവാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള സാമൂഹ്യമാധ്യമങ്ങളിലെ കോൾ സേവനങ്ങൾ വഴി വളരെ എളുപ്പത്തില്‍ ആശയവിനിമയം നടത്താൻ സാധിക്കുന്നു.ഇങ്ങനെയുള്ള കോളുകളുടെയും സന്ദേശങ്ങളുടെയും ഉറവിടം കണ്ടെത്തുക പ്രയാസമാണ്. രാജ്യസുരക്ഷക്കും പൊതുസ്വത്തിനും ഇവയുടെ നിയന്ത്രണമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ ഭീഷണിയാണെന്നും ടെലികോം സേവനങ്ങള്‍ നല്‍കുന്നവരെപ്പോലെത്തന്നെ ഫേസ്ബുക്കിനും വാട്ട്‌സ് ആപ്പിനും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും വി.ഡി മൂര്‍ത്തി നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button