InternationalGulf

ഷാർജയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു

ഷാർജ ;  ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഷാർജയിൽ അൽ ബുട്ടൈനാ പ്രദേശത്താണ് അപകടമുണ്ടായത്. ഇവിടെയുള്ള ഒരു അപ്പാർട്ട്മെന്റിന്റെ അടുക്കളയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 43 വയസുകാരനായ നൈജീരിയൻ സ്വദേശിക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഉച്ചത്തിൽ ഉള്ള ശബ്‍ദം കേട്ട അയല്‍ക്കാർ പോലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയെ പോലീസ് ആണ് ഇയാളെ അൽ കുവൈറ്റ് ആശുപത്രിയിൽ എത്തിച്ചത്. എസ്എഎൻ എന്ന് തിരിച്ചറിഞ്ഞ ഇയാൾ ഐസിയുവിൽ അത്യാസന്ന നിലയിൽ എന്നാണ് വിവരം. ഫോറൻസിക് വിദഗ്ധർ സ്ഫോടനത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഷാർജ പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button