CinemaMollywoodKollywood

ഗ്ലാമറസ് വേഷങ്ങളോട് നടി മഡോണയുടെ നിലപാട് ഇങ്ങനെ

പ്രേമത്തിലെ സെലിൻ മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്. അതുകൊണ്ട് തന്നെ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ ഗായിക കൂടിയായ മഡോണ സെബാസ്റ്റിയൻ എന്ന നടിയെ നമുക്ക് ലഭിച്ചു. പ്രേമത്തിന് ശേഷം ചിത്രത്തിന്റെ മറ്റു ഭാഷ പതിപ്പുകളിലും അഭിനയിച്ച മഡോണ ഇപ്പോൾ തമിഴിലും തെലുങ്കിലും തിരക്കേറിയ താരമായി മാറിക്കഴിഞ്ഞു.

തെന്നിന്ത്യന്‍ ഭാഷകളില്ലൊം ശ്രദ്ധേയയായെങ്കിലും വേഷത്തിന് വേണ്ടി തന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കില്ലെന്ന പക്ഷക്കാരിയാണ് മഡോണ.ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ച്‌ അഭിനയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് കഥ പറയാന്‍ വരുന്നവരോട് ആദ്യമേ പറയാറുണ്ട്. ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന പല താരങ്ങളുമുണ്ട്. എന്നാല്‍ തനിക്ക് അതിന് താല്‍പ്പര്യമില്ല. ഗായിക കൂടിയായ നായികയാണ് മഡോണ. രാഗ എന്ന പേരില്‍ മഡോണയ്ക്ക് സ്വന്തമായി മ്യൂസിക് ബാന്‍ഡുണ്ട്. മലയാളത്തിലെ പല പാട്ടുകളും റോക്ക് രൂപത്തില്‍ രാഗ ബാന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button