Latest NewsNewsIndiaTechnology

പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ

പകുതിവിലയ്ക്ക് ഓണർ 8 സ്മാർട്ട്ഫോൺ. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലാണ് ഈ വമ്പിച്ച ഓഫർ. 28,999 രൂപ ആയിരുന്നു ഈ ഫോൺ അവതരിപ്പിക്കുമ്പോൾ ഉള്ള വില. എന്നാൽ ഇപ്പോൾ ഇത് വിൽക്കുന്നത് 14,999 രൂപയ്ക്കാണ്.

12 മെഗാപിക്സലിന്റെ രണ്ടു പിൻ ക്യാമറകളും എട്ടു മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമാണ് 5.2 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനുള്ള ഹാൻഡ്സെറ്റിൽ ഉള്ളത്. ആൻഡ്രോയ്ഡ് 6 മാഷ്‌മലോയിൽ പ്രവർത്തിക്കുന്ന ഓണർ 8ൽ 2.3 ജിഗാഹെഡ്സ് ഒർക–കോർ പ്രോസസറാണ് ഉള്ളത്.

ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ഫീച്ചറുകളിലൊന്ന് 4ജിബി റാം തന്നെയാണ്. സ്റ്റോറേജ് 32 ജിബിയാണ്. 3000 എംഎഎച്ചാണ് ബാറ്ററി. ഒരു വർഷം മാനുഫാക്ച്വർ വാറന്റിയും ലഭിക്കും. സിറ്റി ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 10 ശതമാനം ഇളവും ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button