പെരുമ്പാവൂര്‍: സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് സ്കൂള്‍ ജീവനക്കാരി മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വാഹനത്തില്‍ ഉണ്ടായിരുന്ന 18 വിദ്യാര്‍ത്ഥികള്‍ക്കും നാല് അദ്ധ്യാപകര്‍ക്കും പരിക്കേറ്റു. പെരുമ്പാവൂര്‍ വേങ്ങൂരില്‍ ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. ആരുടേയും പരിക്ക് ഗുരുതരമല്ല. എല്ലാവരേയും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
വേങ്ങൂര്‍ സാന്തോം സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. രാവിലെ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടയില്‍ ഒരു കയറ്റം കയറുമ്പോള്‍ നിയന്ത്രണം നഷ്ടമായി മതിലില്‍ ഇടിക്കുകയും മറിയുകയുമായിരുന്നു.
Post Your Comments